---
title: "#death | പക്ഷാഘാതം;  റിയാദിൽ​ മലയാളി മരിച്ചു"
english_title: "#Malayali #who #undergoing #treatment #hospital #Riyadh #died #stroke"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/253248/malayali-who-undergoing-treatment-hospital-riyadh-died-stroke"
published_at: "2024-12-02T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d11c240320_death.jpg"
keywords: []
---

# #death | പക്ഷാഘാതം;  റിയാദിൽ​ മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: **പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.​

## Article Content

**റിയാദ്: **പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.​

തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ്​ സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്​.

പക്ഷാഘാതത്തെ തുടർന്ന് അഞ്ചു ദിവസം മുമ്പ് ബാത്ത്‌ റൂമിൽ തളർന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: ബുഷ്‌റ ബീവി. മക്കൾ: ഫർഹാൻ, ഷാഹിന, നാഇഫ്. മൃതദേഹം റിയാദ്​ മൻസൂരിയയിൽ ഖബറടക്കും.

ആവശ്യമായ നിയമനടപടികൾ ഐ.സി.എഫ് വെൽഫെയർ പ്രസിഡൻറ്​ ഇബ്രാഹിം കരീമി​െൻറ നേതൃത്വത്തിൽ ‘സഫ്​വ ടീം’ ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/253248/malayali-who-undergoing-treatment-hospital-riyadh-died-stroke)