അബൂദബി:(gcc.truevisionnews.com) ഏറ്റവും നീളം കൂടിയ കരിമരുന്ന് പ്രകടനം സംഘടിപ്പിച്ച അല്‍ ഐന്‍ മുനിസിപ്പാലിറ്റി ഗിന്നസ് റെക്കോഡ്.
യു.എ.ഇയുടെ 53ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് അല്‍ഐന്‍ നഗരത്തില്‍ സംഘടിപ്പിച്ച കരിമരുന്ന് പ്രകടനത്തിന് ലോക റെക്കോഡ്.11.1 കിലോമീറ്റര്‍ നീളത്തിലായിരുന്നു ദേശീയദിനാഘോഷ ഭാഗമായി ഡിസംബര്‍ രണ്ടിന് കരിമരുന്ന് പ്രകടനമൊരുക്കിയിരുന്നത്.
51 പ്ലോറ്റ്ഫോമുകളില്നിന്നായി സംഘടിപ്പിച്ച കരിമരുന്ന് പ്രകടനം 50 സെക്കന്‍ഡ് മാത്രമായിരുന്നു നീണ്ടുനിന്നത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ ലോകറെക്കോഡാണ് അല്‍ഐന്‍ മുനിസിപ്പാലിറ്റി സ്വന്തം പേരിലാക്കിയത്. നീളമേറിയ പൂച്ചെണ്ട് എന്ന ലോക റെക്കോഡ് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു അല്‍ഐന്‍ കൈവരിച്ചത്.
#Fireworks #demonstration #Al #Ain #Guinness #Record