അബുദാബി: (gcc.truevisionnews.com) അൽ സില മറൈൻ ഫെസ്റ്റിവലിന്‍റെ നാലാമത് എഡിഷൻ അബുദാബി അൽ ദഫ്ര റീജനിലെ അൽ സില ബീച്ചിൽ ആരംഭിച്ചു.
അബുദാബി ഹെറിറ്റേജ് അതോറിറ്റിയും അബുദാബി മറൈൻ സ്പോർട്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി ഈ മാസം 8ന് സമാപിക്കും.
73 പരമ്പരാഗതവും ആധുനികവുമായ മറൈൻ മത്സരങ്ങൾ, ബീച്ച്, സ്പോർട്സ് റേസുകൾ, പൈതൃക മത്സരങ്ങൾ എന്നിവ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു.
യുഎഇയുടെ സമുദ്ര, മരുഭൂമി പൈതൃകം സംരക്ഷിക്കുക, എമിറാത്തി പൈതൃകം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും അവ യുവതലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
ഇത് യുഎഇയുടെ സമുദ്ര, പൈതൃക കായിക വിനോദങ്ങളെ പിന്തുണയ്ക്കുകയും അൽ ദഫ്ര മേഖലയിലെ ടൂറിസവും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
#edition #AlSilaMarineFestival #started