---
title: "#drug | മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; യു​വാ​വി​ന്​ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ "
english_title: "#Drug #trafficking #Life #imprisonment #youth"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/254216/drug-trafficking-life-imprisonment-youth"
published_at: "2024-12-06T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67524f87820cb_arrest.jpg"
keywords: []
---

# #drug | മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; യു​വാ​വി​ന്​ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ 

> **Lead Summary:** **ദു​ബൈ: ** മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ കേ​സി​ൽ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​യ 35കാ​ര​ന്​ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ ക്രി​മി​ന​ൽ കോ​ർ​ട്ട്.

## Article Content

**ദു​ബൈ: ** മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ കേ​സി​ൽ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​യ 35കാ​ര​ന്​ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ ക്രി​മി​ന​ൽ കോ​ർ​ട്ട്.

കൂ​ട്ടാ​ളി​ക്കൊ​പ്പം ക​ഞ്ചാ​വ്​ വി​ൽ​ക്കാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സി​ന്‍റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ സേ​ന​യാ​ണ്​ ര​ഹ​സ്യ​നീ​ക്ക​ത്തി​ലൂ​ടെ ദു​ബൈ അ​ൽ ന​ഹ്​​ദ​യി​ൽ​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

2023 ആ​ഗ​സ്റ്റി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച ജോ​ർ​ഡ​നി​യ​ൻ പൗ​ര​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ളു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​നി​ൽ നി​ന്നാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ല​ഭി​ച്ച​തെ​ന്ന്​ സ​മ്മ​തി​ച്ചു.

തു​ട​ർ​ന്ന്​ ഇ​യാ​ളെ സെ​പ്​​റ്റം​ബ​റി​ൽ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നാ​ണ്,​ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന​യി​ലെ മു​ഖ്യ​ക​ണ്ണി​യെ​ന്ന്​ പൊ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ്​ പ്ര​തി​യെ ര​ഹ​സ്യ​നീ​ക്ക​ത്തി​ലൂ​ടെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/254216/drug-trafficking-life-imprisonment-youth)