ദുബായ് : (gcc.truevisionnews.com) 12 വയസ്സുകാരൻ ദുബായിൽ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു.
കണ്ണൂർ തളിപ്പറമ്പ് താഴെ ചൊറുക്കള പോച്ചംപള്ളിൽ ഫെബിൻ ചെറിയാന്റെ മകൻ റയാനാണ് റിസോർട്ടിന്റെ സ്വിമ്മിങ് പൂളിൽ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5ന് ആണ് സംഭവം.
ദുബായിയിൽ പൊതു അവധിയായതിനാൽ ഇവർ താമസിക്കുന്ന അപ്പാർട്മെന്റിലെ കുടുംബങ്ങളുടെ നേതൃത്വത്തിൽ വിനോദയാത്ര പോയതാണ്.
കുളിക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ മുങ്ങിയ റയാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അജ്‌മാൻ മെട്രോപ്പൊലിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥിയാണ്. പിതാവ് ഫെബിൻ ചെറിയാൻ.
മാതാവ് ദിവ്യ. സഹോദരൻ നിവാൻ. സംസ്കാരം മൃതദേഹം നാട്ടിലെത്തിച്ച ശേഷം.
#year #old #Thaliparam #drowned #falling #swimming #pool #Dubai