അബുദാബി: (gcc.truevisionnews.com) രാജ്യത്ത് മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യുഎഇ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റെഡ്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
രാത്രിയിലും ശനിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായി മാറുമെന്നും ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
ഈർപ്പത്തിന്റെ അളവ് 15 മുതൽ 90 ശതമാനം വരെയാണ്. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും.
അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസും ദുബായിൽ 27 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
എങ്കിലും അബുദാബിയിലും ദുബായിലും മെർക്കുറി 21 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും വരെ എത്താം.
#Fog #likely #UAE #Warning