മനാമ: ഹോട്ടലിൽ പരിചാരക ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനിലെത്തിച്ചശേഷം നൈറ്റ് ക്ലബിൽ അനാശാസ്യത്തിന് നിയോഗിച്ചതായി യുവതികളൂടെ പരാതി.
നാല് അറബ് സ്ത്രീകളാണ് ചൂഷണത്തിനിരകളായത്. ഇവരുടെ കേസ് ഹൈ ക്രിമിനൽ കോടതി പത്തിന് പരിഗണിക്കും. എയർപോട്ടിലെത്തിയ യുവതികളെ ഹോട്ടലിൽ എത്തിക്കുകയും പാസ്പോർട്ട് വാങ്ങിവെക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
നിശ ക്ലബ് ഉപഭോക്താക്കളെ സന്തോഷിപ്പിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു. നിരസിച്ചപ്പോൾ വേതനം തടഞ്ഞുവെച്ചു. തുടർന്ന് രക്ഷപ്പെട്ട സ്ത്രീകൾ പരാതി നൽകുകയായിരുന്നു.
ഹോട്ടലിൽ പരിചാരകരായി ജോലി ചെയ്യാമെന്ന് പ്രതീക്ഷിച്ചാണ് എത്തിയതെന്ന് ഇരകൾ പറഞ്ഞു. പ്രതിഷേധിച്ചപ്പോൾ നാടുകടത്തുമെന്നും ശമ്പളം നൽകില്ലെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
ഇവരെ കൊണ്ടുവന്നയാളും ഹോട്ടൽ നടത്തിപ്പുകാരനുമാണ് പ്രതികൾ. പ്രതികളിലൊരാൾക്കെതിരെ സമാനമായ പരാതിയിൽ നേരത്തെ കേസുണ്ടെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി.
#He #was #promised #job #forced #into #indiscipline #Two #people #are #under #arrest