പ്രവാസലോകത്ത് കണ്ണീർക്കാഴ്ച; സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ

പ്രവാസലോകത്ത് കണ്ണീർക്കാഴ്ച; സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ
Apr 3, 2025 09:09 AM | By Susmitha Surendran

മദീന: (gcc.truevisionnews.com)   സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ അടക്കം 5 പേരാണ് മരിച്ചു. അൽ ഉല സന്ദർശിച്ചു മടങ്ങിയ വയനാട് സ്വദേശികളായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ.

ഇരുവരും നഴ്സുമാരാണ്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മരിച്ച മറ്റു മൂന്നു പേർ സൗദി സ്വദേശികളാണ്. ഇവർ സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിച്ച് തീപ്പിടിക്കുകയായിരുന്നു.

മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്നു പോവുകയായിരുന്നുവെന്നാണ് സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം.

മദീനയിലെ കാർഡിയാക് സെന്ററിൽ നഴ്സായ ടീന അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ലണ്ടനിൽ നിന്നെത്തിയ പ്രതിശ്രുത വരനായ അഖിൽ അലക്സിനൊപ്പം അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അൽ ഉല സന്ദർശിച്ചതിനു ശേഷം സൗദിയിൽ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തിൽ ഇരുവരുടേയും ജീവൻ പൊലിഞ്ഞത്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളി സാമൂഹിക പ്രവർത്തകൻ നിയമനടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്. മൃതദേഹങ്ങൾ അൽ ഉലയിലെ മുഹ്സിൻ ആശുപത്രിയിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് മദീന ആശുപത്രിയിലേക്ക് മാറ്റും.

#car #accident #SaudiArabia #robbed #two #Malayali #nurses #their #dreams #marriage

Next TV

Related Stories
ഒമാനില്‍ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്ക്

Apr 3, 2025 08:14 PM

ഒമാനില്‍ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്ക്

പ​ർ​വ​താ​രോ​ഹ​ക​ന് വേ​ണ്ട വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ...

Read More >>
ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം

Apr 3, 2025 08:10 PM

ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം

​ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തലയ്ക്കാണ് ​ഗുരുതരമായ...

Read More >>
മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

Apr 3, 2025 04:18 PM

മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. പലർക്കും സാര​മായ...

Read More >>
പ്രവാസി മലയാളി ദുബൈയില്‍ അന്തരിച്ചു

Apr 3, 2025 04:15 PM

പ്രവാസി മലയാളി ദുബൈയില്‍ അന്തരിച്ചു

അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം എൻജിനീയറായിരുന്നു. മൃതദേഹം ദുബൈ മുഹൈസിന ഖബർസ്ഥാനിൽ...

Read More >>
പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

Apr 3, 2025 04:06 PM

പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ...

Read More >>
താപനിലയിൽ നേരിയ കുറവ്; കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത

Apr 3, 2025 02:03 PM

താപനിലയിൽ നേരിയ കുറവ്; കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത

കടലില്‍ തിരമാലകൾ ഗണ്യമായി ഉയരാനും തെക്കുകിഴക്കൻ കാറ്റ് നേരിയതിൽ നിന്ന് മിതമായ രീതിയിൽ വ്യത്യാസപ്പെടാനും ഇടയ്ക്കിടെ ശക്തമാകാനും...

Read More >>
Top Stories










Entertainment News