ജുബൈൽ: (gcc.truevisionnews.com) ആന്ധ്രപ്രദേശ് സ്വദേശി ഭാസ്കര റാവു ബാമിദി (59) ആണ് ജുബൈലിൽ മരിച്ചത്.
സ്‌ട്രോക്കിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന ഭാസ്കര റാവുവിനെ മുവാസാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഫോർമാൻ ആയിരുന്നു.
ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മുവാസാത്ത് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ഭാര്യ: ബാമിദി പൂർണമ്മ, മകൾ: ബാമിദി ഹേമലത
#heartattack #year #old #passedaway #jubail