Dec 9, 2024 03:42 PM

അബുദാബി : (gcc.truevisionnews.com) യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ 9 വരെ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്.

മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഈ സമയങ്ങളിൽ അബുദാബി എമിറേറ്റിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കും.

ദൂരക്കാഴ്ച കുറഞ്ഞാൽ റോഡിൽനിന്ന് നിശ്ചിത അകലത്തിലേക്ക് വാഹനം മാറ്റിനിർത്തി ഹസാഡ് ലൈറ്റ് തെളിക്കണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു.

അൽഐനിലെ റിമ, അബുദാബിയിലെ അൽവത്ബ, പടിഞ്ഞാറൻ മേഖലയായ അൽദഫ്രയിലെ താൽ അൽ ശറബ്, ഹമീം, അൽ ഖാതിം, അൽ ഖസന എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകും.

അൽഐനിലും ഹമീം മേഖലകളിലും മഞ്ഞുവീഴ്ച ശക്തമാകുന്നതിനാൽ റെഡ് അലർട് പുറപ്പെടുവിച്ചു.

ഇന്ന് കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസുമാണ്.

#Chance #rain #UAE #tomorrow #next #day

Next TV

Top Stories










News Roundup






Entertainment News