ഷാർജ: (gcc.truevisionnews.com) ഷാർജയിൽ 27 വയസ്സുള്ള സ്വദേശി യുവാവ് കത്തിക്കുത്തേറ്റ് മരിച്ചു. പ്രതിയായ സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അൽ സുയൂഹ് ഏരിയയിൽ ഇന്നലെ അർധരാത്രിക്ക് ശേഷം 12.40നാണ് സംഭവം. യുവാവിന് കത്തികൊണ്ടുള്ള മൂന്ന് കുത്തേറ്റതായി പൊലീസ് പറഞ്ഞു.
കുത്തേറ്റ യുവാവിനെ സുഹൃത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയെ അതിവേഗമാണ് അറസ്റ്റ് ചെയ്തത്. മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.
സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.
#year #old #stabbed #death #Sharjah #Accused #custody