---
title: "#death | സൗദിയിൽ ഡ്രൈവറായിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "#Driver #Saudi #expatriate #died #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/256364/driver-saudi-expatriate-died-heartattack"
published_at: "2024-12-15T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675e7b535acc8_gcc.jpg"
keywords: []
---

# #death | സൗദിയിൽ ഡ്രൈവറായിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശി റിയാദിൽ മരിച്ചു. തമിഴ്നാട് അതിരാംപട്ടണം സ്വദേശി ഹാജ പക്കിർ റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്.

## Article Content

**റിയാദ്: **ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശി റിയാദിൽ മരിച്ചു. തമിഴ്നാട് അതിരാംപട്ടണം സ്വദേശി ഹാജ പക്കിർ റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്.

റിയാദ് സുലൈമാനിയയിലെ സ്വകാര്യ കമ്പനിയിൽ 10 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: നാഗുർ (പരേതൻ), മാതാവ്: താറോസ് ഖനി (പരേത), ഭാര്യ: അജ്മത് നിഷ, മക്കൾ: മുഹമ്മദ് നയിം, അക്സർ, ഹാഫിൽ.

മൃതദേഹം റിയാദിൽ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഇസ്മാഈൽ സി.വി പടിക്കൽ എന്നിവർ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/256364/driver-saudi-expatriate-died-heartattack)