---
title: "#jailed | യുവതിയെ അ​നാ​ശാ​സ്യ​ത്തി​നു നി​ർ​ബ​ന്ധിച്ചു;  ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് ത​ട​വ് ശിക്ഷ "
english_title: "#young #woman #forced #jail #two #Indians"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/256898/young-woman-forced-jail-two-indians"
published_at: "2024-12-17T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67612b12dfc32_jailed.jpg"
keywords: []
---

# #jailed | യുവതിയെ അ​നാ​ശാ​സ്യ​ത്തി​നു നി​ർ​ബ​ന്ധിച്ചു;  ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് ത​ട​വ് ശിക്ഷ 

> **Lead Summary:** **മ​നാ​മ: **ബ​ഹ്‌​റൈ​നി​ൽ ഹോ​ട്ട​ലി​ൽ പ​രി​ചാ​ര​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നൈ​റ്റ് ക്ല​ബി​ൽ എത്തിച്ച് അ​നാ​ശാ​സ്യ​ത്തി​ന് നി​യോ​ഗി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി.

## Article Content

**മ​നാ​മ: **ബ​ഹ്‌​റൈ​നി​ൽ ഹോ​ട്ട​ലി​ൽ പ​രി​ചാ​ര​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നൈ​റ്റ് ക്ല​ബി​ൽ എത്തിച്ച് അ​നാ​ശാ​സ്യ​ത്തി​ന് നി​യോ​ഗി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി.

ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്കെതിരെ ത​ട​വ് ശിക്ഷ വിധിച്ച് കോടതി.

​മൂ​ന്ന് വ​ർ​ഷം ത​ട​വും ഓ​രോ​രു​ത്ത​ർ​ക്കും 2000 ദീ​നാ​ർ പി​ഴ​യു​മാ​ണ് ശിക്ഷ.

സ​ൽ​മാ​നി​യ​യി​ൽ താ​മ​സി​ക്കു​ന്ന 36 കാ​ര​നും ഗു​ദൈ​ബി​യ​യി​ലു​ള്ള 25 വ​യ​സ്സു​കാ​രി​യു​മാ​ണ് പ്ര​തി​ക​ൾ. ശി​ക്ഷ​ക്കു​ശേ​ഷം ഇ​വ​രെ നാ​ടു​ക​ട​ത്തും.

ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​ത്. എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം യു​വ​തി​യെ റ​സ്റ്റാ​റ​ന്റി​ൽ പ​രി​ചാ​ര​ക​ജോ​ലി​ക്ക് നി​യോ​ഗി​ക്കു​യാ​യി​രു​ന്നു.

12 മ​ണി​ക്കൂ​ർ ​ജോ​ലി നി​ർ​ദേ​ശി​ക്കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ളെ സ​ന്തോ​ഷി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

വി​സ​മ്മ​തി​ച്ച​പ്പോ​ൾ സൂ​പ്പ​ർ​വൈ​സ​റാ​യ യു​വ​തി മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വേ​ത​ന​ത്തി​നു പ​ക​രം ക​സ്റ്റ​മേ​ഴ്സ് ന​ൽ​കു​ന്ന ടി​പ്പു​കൊ​ണ്ട് ജീ​വി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.

ഫോ​ണും പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്തു. താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ൽ പ​രി​ചാ​രി​ക​യാ​യി ജോ​ലി ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചാ​ണ് എ​ത്തി​യ​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ മു​മ്പും ഇ​ങ്ങ​നെ യു​വ​തി​ക​ളെ എ​ത്തി​ച്ച് ചൂ​ഷ​ണം ചെ​യ്തി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/256898/young-woman-forced-jail-two-indians)