കുവൈത്ത്: (gcc.truevisionnews.com) വെള്ളിയാഴ്ച ചില പ്രദേശങ്ങളിൽ നേരിയതും ചിതറിയതുമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാജ്യത്ത് കനത്ത തണുപ്പ് വ്യാഴാഴ്ച വരെ തുടരും. കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റോഡ് യാത്രികരും കടൽ യാത്രികരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എമർജൻസി ടെലിഫോൺ ഓപറേഷൻസ് റൂം (112) സജ്ജമാണെന്നും വ്യക്തമാക്കി.
#Chance #rain #Kuwait #Friday #Heavy #cold #Thursday