ദോഹ: ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
ഇന്ന് നടക്കുന്ന ഖത്തറിന്‍റെ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി 18 , 19 എന്നീ തീയതികളിലായിരിക്കും ( ഇന്നും, നാളെയും ) അവധി. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
രണ്ട് ദിവസം ദേശീയ അവധി പ്രഖ്യാപിച്ചതോടെ ഫലത്തിൽ രാജ്യത്ത് നാല് ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. വാരാന്ത്യ അവധിയായ വെള്ളി, ശനി കഴിഞ്ഞ് ഞായറാഴ്ച മാത്രമായിരിക്കും സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക.
#Qatar #National #Day #Four #days #off #for #government #institutions