കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലേയ്ക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന 6,828 കുപ്പി വിദേശ മദ്യം അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
കുവൈത്ത് മുനിസിപ്പാലിറ്റി, ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സപ്ലൈ ആന്‍ഡ് കാറ്ററിങ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എമര്‍ജന്‍സി പൊലീസ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ എന്നിവരുടെ സഹകരണത്തോടെയാണ് മദ്യശേഖരം നശിപ്പിച്ചത്.
ഇത്തരത്തിൽ പിടികൂടുന്ന മദ്യം നശിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയെ കഴിഞ്ഞ ദിവസം കൂടിയ മന്ത്രിതല യോഗ തീരുമാന നമ്പര്‍ 2631/24 പ്രകാരം ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് പരിഷ്‌ക്കരിച്ചിരുന്നു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ.ഫൈസല്‍ ഖാലിദ് അല്‍-മുക്രാദിനെ മേല്‍നോട്ടം കമ്മിറ്റി തലവനായും നിയമിച്ചു.
കമ്മിറ്റിയുടെ നേത്യത്വത്തിലായിരുന്നു മദ്യ കുപ്പികള്‍ നശിപ്പിച്ചത്. കോടതിയുടെ അന്തിമവിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി അധികൃതര്‍ സ്വീകരിക്കുന്നത്.
2016- മുതല്‍ പിടിച്ചെടുക്കുന്ന മദ്യകുപ്പികള്‍ നപടപിക്രമങ്ങള്‍ പൂര്‍ത്തികരിച്ചശേഷം അധികൃതര്‍ പരസ്യമായി നശിപ്പിക്കുന്നണ്ട്.
മയക്കുമരുന്ന്, മദ്യ കള്ളക്കടത്തുകാരെയും വിതരണക്കാരെയും തടയുന്നതിലൂടെയും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പ്രസ്തുത നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
#bottles #foreignliquor #brought #sale #Kuwait #seized #destroyed