കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഡ്യൂട്ടിക്കിടെ നമസ്കരിച്ച സഹകരണ സംഘത്തിലെ കാഷ്യറെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഷാമിയ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാനും ഏതെങ്കിലും ക്രിമിനൽ റെക്കോഡ് ഉണ്ടോയെന്ന് പരിശോധിക്കാനും നിരീക്ഷണ ദൃശ്യങ്ങൾ ലഭ്യമാണെങ്കിൽ അവലോകനം ചെയ്യാനും സാക്ഷി മൊഴികൾ ശേഖരിക്കാനും ഉത്തരവിട്ടു.
33കാരനായ പ്രവാസിയാണ് പരാതി നൽകിയത്.
ജോലിക്കിടെ പ്രാർഥിച്ചതിന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇദ്ദേഹം ഷാമിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ആക്രമണത്തിലെ പരിക്കുകൾ വ്യക്തമാക്കി മെഡിക്കൽ റിപ്പോർട്ടും നൽകി.
#Security #officer #detained #beating #man #who #offered #namaz #while #duty