മസ്‌കത്ത് : (gcc.truevisionnews.com) വടക്കൻ ബാത്തിന ഗവർണറേറ്റിൽ സ്വകാര്യ കമ്പനികളുടെ വെയർഹൗസിൽ നാശനഷ്ടങ്ങൾ വരുത്തുകയും കോപ്പറുകളും വൈദ്യുത കേബിളുകളും മോഷ്ടിക്കുകയും ചെയ്തതിന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖാബൂറ വിലായത്തിലായിരുന്നു സംഭവം.
ഏഷ്യൻ രാജ്യക്കാരായ നാല് പേരാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ പിടിയിലായത്.
ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ച് വരികയാണന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
#Theft #warehouse #Four #expatriates #arrested #Oman