#rain | ന്യൂനമർദ്ദം; ഇന്ന് മുതല്‍ ഒമാനിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

#rain | ന്യൂനമർദ്ദം; ഇന്ന് മുതല്‍ ഒമാനിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
Dec 24, 2024 11:23 AM | By Susmitha Surendran

മസ്കറ്റ്: (gcc.truevisionnews.com)  ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 24 ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 26 വ്യാഴാഴ്ച വരെ രാജ്യത്ത് പലയിടങ്ങളിലും ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ മാറ്റങ്ങളുണ്ടാകുമെന്നാണ് അറിയിപ്പ്.

ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച വരെ മഴമേഘങ്ങള്‍ രൂപപ്പെടാനും മുസന്ദം, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ് ഉള്‍പ്പെടെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇടവിട്ടുള്ള മഴ പെയ്യാനും സാധ്യതയുണ്ട്.

5-15 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. കാറ്റ് ശക്തമാകുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യും. വ്യാഴാഴ്ചയും കനത്ത മഴ തുടരും. മുസന്ദം, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ്, സൗത്ത് ശര്‍ഖിയ, ദാഖിലിയയുടെ വിവിധ ഭാഗങ്ങള്‍, അല്‍ ഹാജര്‍ മലനിരകള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ചയും മഴ പ്രതീക്ഷിക്കുന്നുണ്ട്.

മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാം. ദൂരക്കാഴ്ച കുറയും. കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്. സൈഖില്‍ 6.2 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

യാന്‍ബുളിലും തുമൈറാത്തില്‍ 8.9 ഡിഗ്രി സെല്‍ഷ്യസും മുഖ്ഷിനില്‍ 9.1 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഏര്‍ലി വാണിങ് സെന്‍റര്‍ അറിയിച്ചു.

#low #pressure #Isolated #heavy #rain #strong #winds #likely #Oman #from #today

Next TV

Related Stories
#newyearcelebration | പു​തു​വ​ത്സ​രാ​ഘോ​ഷം അ​തി​രു​വി​ടേ​ണ്ട; ​നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി

Dec 24, 2024 10:36 PM

#newyearcelebration | പു​തു​വ​ത്സ​രാ​ഘോ​ഷം അ​തി​രു​വി​ടേ​ണ്ട; ​നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി

ചാ​ല​റ്റു​ക​ൾ, ഫാ​മു​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ട്രാ​ഫി​ക്, ക്രി​മി​ന​ൽ...

Read More >>
#Heartattack |  21കാരൻ ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Dec 24, 2024 07:40 PM

#Heartattack | 21കാരൻ ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

യു.കെയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം നേടി ഖത്തറിലെത്തിയ റഈസി​ന് ദുബൈയിൽ നിന്നും പുതിയ ​ജോലിക്കുള്ള ഓഫർ ലെറ്റർ കിട്ടിയ അതേ ദിവസം തന്നെ മരണവും...

Read More >>
#birdflu | പക്ഷിപ്പനി വ്യാപനം; പോളണ്ടിൽ നിന്നുള്ള കോഴിയിറച്ചിയുടെയും മുട്ടകളുടെയും ഇറക്കുമതി നിരോധിച്ച് സൗദി

Dec 24, 2024 04:15 PM

#birdflu | പക്ഷിപ്പനി വ്യാപനം; പോളണ്ടിൽ നിന്നുള്ള കോഴിയിറച്ചിയുടെയും മുട്ടകളുടെയും ഇറക്കുമതി നിരോധിച്ച് സൗദി

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി...

Read More >>
#largestbudget | എമിറേറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഷാര്‍ജ ഭരണാധികാരി

Dec 24, 2024 03:40 PM

#largestbudget | എമിറേറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഷാര്‍ജ ഭരണാധികാരി

2025 വര്‍ഷം​​ ഏ​ക​ദേ​ശം 4200 കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ ബ​ജ​റ്റാ​ണ്​...

Read More >>
#NCM | ദു​ബൈയിൽ  ക്രി​സ്മ​സ്​ ദി​ന​ത്തി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത; ശ​നി​യാ​ഴ്ച വ​രെ നീ​ണ്ടു​നി​ൽ​ക്കും -എ​ൻ.​സി.​എം

Dec 24, 2024 02:31 PM

#NCM | ദു​ബൈയിൽ ക്രി​സ്മ​സ്​ ദി​ന​ത്തി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത; ശ​നി​യാ​ഴ്ച വ​രെ നീ​ണ്ടു​നി​ൽ​ക്കും -എ​ൻ.​സി.​എം

തി​ങ്ക​ളാ​ഴ്ച അ​ബൂ​ദ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ...

Read More >>
#drug | മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് പേർ പിടിയിൽ

Dec 24, 2024 01:49 PM

#drug | മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് പേർ പിടിയിൽ

നി​യ​മ​ന​ട​പ​ടി​ക​ൾ പു​ർ​ത്തി​യാ​യി വ​രു​ക​യ​ണൈ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്...

Read More >>
Top Stories