---
title: "#arrest | വൻതോതിൽ ഹെറോയിനും ലഹരി ഗുളികകളുമായി രണ്ട് പ്രവാസികൾ പിടിയിൽ"
english_title: "#two #expats #arrested #oman #with #drug"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/259372/two-expats-arrested-oman-with-drug"
published_at: "2024-12-27T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ecb47b34f1_1.jpg"
keywords: []
---

# #arrest | വൻതോതിൽ ഹെറോയിനും ലഹരി ഗുളികകളുമായി രണ്ട് പ്രവാസികൾ പിടിയിൽ

> **Lead Summary:** മസ്കറ്റ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒമാനിൽ രണ്ട് പ്രവാസികൾ പൊലീസ് പിടിയിൽ.

## Article Content

മസ്കറ്റ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒമാനിൽ രണ്ട് പ്രവാസികൾ പൊലീസ് പിടിയിൽ.

രണ്ടു ഏഷ്യൻ പൗരന്മാരെയാണ് റോയൽ ഒമാൻ പോലീസിന്റെ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പ് അറസ്റ്റ് ചെയ്തത്.

വൻ തോതിൽ ഹെറോയിനും, 29,000-ലധികം സൈക്കോട്രോപിക് ഗുളികകളും കൈവശം വച്ചതിനായിരുന്നു ഇരുവരെയും റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/259372/two-expats-arrested-oman-with-drug)