അബുദാബി: (gcc.truevisionnews.com) പുതുവർഷത്തിൽ അബുദാബിയിൽ ബൈക്കുകൾക്ക് മഞ്ഞ നമ്പർ പ്ലേറ്റ്.
വാണിജ്യാവശ്യത്തിനുള്ള ബൈക്കുകൾക്കാണ് പുതിയ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയതെന്ന് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു.
ഉടമസ്ഥാവകാശം മാറ്റുകയോ കാലഹരണപ്പെടുകയോ ചെയ്യുമ്പോൾ നമ്പർ പ്ലേറ്റ് മാറ്റി സ്ഥാപിക്കണമെന്നും നിബന്ധനയുണ്ട്.
എന്നാൽ സ്വകാര്യ മോട്ടർ സൈക്കിളുകളുടെ നമ്പർ പ്ലേറ്റ് നിലവിലുള്ളതുപോലെ ചുവപ്പുനിറത്തിൽ തുടരും.
#Bikes #AbuDhabi #now #yellow #number #plates