Featured

#fire | ദുബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

News |
Dec 30, 2024 03:53 PM

ദുബൈ: ദുബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ദുബൈയിലെ മാള്‍ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്.

ഞായറാഴ്ച രാത്രി 10.33നാണ് തീപിടിത്തം സംബന്ധിച്ച വിവരം ദുബൈ സിവില്‍ ഡിഫന്‍സിന് ലഭിച്ചത്. ഉടന്‍ തന്നെ അല്‍ ബര്‍ഷ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ തുടങ്ങുകയായിരുന്നു.

10.38ഓടെ അഗ്നിശമന സേന അംഗങ്ങള്‍ സ്ഥലത്തെത്തി. എട്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാത്രി 11.05ഓടെ തീപിടിത്തം നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.







#fire #broke #out #highrise #building #Dubai

Next TV

Top Stories










News Roundup