മനാമ: (gcc.truevisionnews.com) സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ കായംകുളം സ്വദേശി മരിച്ചു.
കായംകുളം പുതുപ്പള്ളി സൗത്ത് വൃന്ദാവനത്തിൽ സോമനാഥ് ഭാസ്കര പണിക്കർ (62) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ നാലിനാണ് ബഹ്റൈനിലുള്ള മകനെ സന്ദർശിക്കാനായി എത്തിയത്.
തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: പരേതയായ സുധ. മക്കൾ: ദീപക് എസ്. പണിക്കർ, ദീപ്തി ഹരി. (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ഐറീന ദീപക്, ഹരി രഘുനാഥ്.
#heart #attack #native #Kayamkulam #died #Bahrain