Featured

#Fog | ഖത്തറിൽ മൂടൽമഞ്ഞ്; വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം

News |
Jan 12, 2025 04:26 PM

ദോഹ: (gcc.truevisionnews.com) ഖത്തറിൽ മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.

ആഭ്യന്തര മന്ത്രാലയമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ നിർദേശങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

മൂടൽമഞ്ഞുള്ളപ്പോൾ അമിത വേഗം, ഓവർ ടേക്കിങ്, പാത മാറൽ എന്നിവ ഒഴിവാക്കണം.

തിരിയുന്നതിനും ലൈൻ മാറുന്നതിനും മുൻപ് ലൈറ്റിട്ട് പിറകിൽ വരുന്ന വാഹനത്തിന് സിഗ്നൽ നൽകണം.

ദൂരക്കാഴ്ച മെച്ചപ്പെടുത്താൻ മുൻവശത്തെയും റിയർ വിൻഡ്ഷീൽഡ് വൈപ്പറുകളും ഉപയോഗിക്കണം. മുൻപിലൂടെ കടന്നുപോകുന്ന വാഹനവുമായി സുരക്ഷിത അകലം പാലിക്കണം.

റോഡിൽ നിന്ന് ശ്രദ്ധ തിരിക്കാതെ വേണം വാഹനം ഓടിക്കാൻ.

വാഹനം പൂർണമായും നിർത്തുമ്പോൾ മാത്രമേ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കാവൂ. ദൂരക്കാഴ്ച കുറഞ്ഞാൽ റോഡിന്റെ വലതുവശം ചേർന്ന് വേണം വാഹനം ഓടിക്കാൻ.

ദൂരക്കാഴ്ച പൂർണമായും ഇല്ലാതായാൽ മറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാൻ ഹസാർഡ് ലൈറ്റുകൾ ഇടണം.

#Fog #Qatar #Drivers #advised #careful

Next TV

Top Stories










News Roundup






Entertainment News