Featured

#Rain | ശൈ​ത്യം ക​നത്തു; റാ​സ​ൽ​ഖൈ​മ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ

News |
Jan 20, 2025 09:05 AM

ദു​ബൈ: രാ​ജ്യ​ത്ത്​ ശൈ​ത്യം ക​ന​ക്കു​ന്ന​തി​നി​ടെ റാ​സ​ൽ​ഖൈ​മ എ​മി​റേ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ഴ ല​ഭി​ച്ചു.

ജ​ബ​ൽ ജെ​യ്​​സ്, റം​സ്, വാ​ദി ശ​ഹാ​ഹ്, ജു​ൽ​ഫ​ർ, ജ​ബ​ൽ അ​ൽ റ​ഹാ​ബ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ഴ ല​ഭി​ച്ച​ത്. അ​തേ​സ​മ​യം ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ചി​ല സ​മ​യ​ങ്ങ​ളി​ൽ മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു.

പ​ല സ്ഥ​ല​ങ്ങ​ളി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മൂ​ട​ൽ​മ​ഞ്ഞും അ​നു​ഭ​വ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​യി​ലും മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്ഥ​യു​മാ​ണ്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം രാ​ത്രി​യി​ലും ചൊ​വ്വാ​ഴ്ച രാ​വി​ലെ​യും ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ്ര​ധാ​ന​മാ​യും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഈ​ർ​പ്പം വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. 40കി.​മീ​റ്റ​ർ വേ​ഗ​ത വ​രെ​യു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

അ​റേ​ബ്യ​ൻ, ഒ​മാ​ൻ ക​ട​ലു​ക​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. താ​മ​സ​ക്കാ​ർ മാ​റി​വ​രു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ട്.

#Winter #heavy #Rain #different #parts #RasAlKhaimah

Next TV

Top Stories










News Roundup