---
title: "പ്രവാസികൾക്ക് സന്തോഷവാർത്ത; അരമണിക്കൂറിൽ ദുബായിൽ നിന്ന് അബുദാബിയിലെത്താം; അതിവേഗ ട്രെയിനുമായി ഇത്തിഹാദ് റെയിൽ"
english_title: "#Goodnews #expatriates #reach #AbuDhabi  #Dubai #half #hour #EtihadRail #highspeed #train"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/265818/goodnews-expatriates-reach-abudhabi-dubai-half-hour-etihadrail-highspeed-train"
published_at: "2025-01-25T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795010b12967_ff.jpg"
keywords: []
---

# പ്രവാസികൾക്ക് സന്തോഷവാർത്ത; അരമണിക്കൂറിൽ ദുബായിൽ നിന്ന് അബുദാബിയിലെത്താം; അതിവേഗ ട്രെയിനുമായി ഇത്തിഹാദ് റെയിൽ

> **Lead Summary:** **ദുബായ്: [ ** ദുബായില്‍ നിന്ന് അബുദാബിയിലേക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആദ്യത്തെ അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ.

## Article Content

**ദുബായ്: [ ** ദുബായില്‍ നിന്ന് അബുദാബിയിലേക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആദ്യത്തെ അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ.

ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ദുബായിൽ നിന്ന് അബുദാബിയിലേക്ക് വെറും 30മിനിറ്റിൽ എത്താൻ സാധിക്കും. മണിക്കൂറിൽ 350 കിലോമീറ്റർ വേ​ഗത്തിലാകും അതിവേ​ഗ ട്രെയിനുകൾ സർവീസ് നടത്തുക.

അൽഫയ ​ഡിപ്പോയിൽ വെച്ച് നടന്ന ഇത്തിഹാദ് റെയിലിന്റെ നേത്യത്വത്തിലുള്ള ഔദ്യോ​ഗിക ചടങ്ങിലാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. യാത്രക്കാർക്കും സഞ്ചാരികൾക്കും തടസമില്ലാതെ യാത്രാനുഭവം ഉറപ്പാക്കിക്കൊണ്ട് തന്ത്ര പ്രധാനമായ പ്രദേശങ്ങളിലൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയും അതിവേഗ റെയില്‍പാത കടന്നുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് അതിവേഗ ട്രെയിന്‍ സര്‍വീസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/265818/goodnews-expatriates-reach-abudhabi-dubai-half-hour-etihadrail-highspeed-train)