---
title: "പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "#Expatriate #Malayali #died #heartattack #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/266178/expatriate-malayali-died-heartattack-riyadh"
published_at: "2025-01-27T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679751d958e59_gcc.jpg"
keywords: []
---

# പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** റിയാദ്: പാലക്കാട് ചെർപ്പുളശ്ശേരി കാവുവട്ടം മലമേൽത്തൊടി പരേതനായ കുന്നത്തുപറമ്പിൽ മുഹമ്മദി​ന്റെ മകൻ യൂസുഫ് റിയാദിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന്​ റിയാദിലെ ആസ്​റ്റർ സനദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

## Article Content

റിയാദ്: പാലക്കാട് ചെർപ്പുളശ്ശേരി കാവുവട്ടം മലമേൽത്തൊടി പരേതനായ കുന്നത്തുപറമ്പിൽ മുഹമ്മദി​ന്റെ മകൻ യൂസുഫ് റിയാദിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന്​ റിയാദിലെ ആസ്​റ്റർ സനദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

30 വർഷമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം ഒലയയിലെ ഒരു സ്ഥാപനത്തിൽ പാചകക്കാരനായാണ്​ ജോലി ചെയ്​തിരുന്നത്​. മൂന്ന്​ വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്​.

മാതാവ്: വല്ലപ്പുഴ ശങ്കരത്തൊടി ഖദീജ, ഭാര്യ: മുണ്ടക്കോട്ടുകുർശി പുളിക്കൽ മൈമൂന, മക്കൾ: മുഹമ്മദ് ജാഫർ, ജംഷീറ, ജസീറ. മരുമക്കൾ: കുളങ്ങര റജുല (നെല്ലായ), മച്ചുപറമ്പിൻ നൗഷാദ് (മുണ്ടക്കോട്ടുകുർശി), കാണിത്തൊടി ആഷിഖ് (മുളയങ്കാവ്). മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷബീർ കളത്തിൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/266178/expatriate-malayali-died-heartattack-riyadh)