പങ്കാളി മരിച്ചാൽ തൊഴിലാളികൾക്ക് 5 ദിവസം ശമ്പളത്തോടെ അവധി

പങ്കാളി മരിച്ചാൽ തൊഴിലാളികൾക്ക് 5 ദിവസം ശമ്പളത്തോടെ അവധി
Feb 10, 2025 03:02 PM | By VIPIN P V

ദുബായ്: (gcc.truevisionnews.com) ഭാര്യയോ ഭർത്താവോ മരിച്ചാൽ 5 ദിവസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ എല്ലാ തൊഴിലാളികൾക്കും അർഹതയുണ്ടെന്നു മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

ഉറ്റവർ മരിച്ച ദിവസം മുതലാണ് 5 ദിവസത്തെ അവധി കണക്കാക്കുക.

കൂടാതെ, മാതാവ്, പിതാവ്, മക്കൾ, സഹോദരൻ, സഹോദരി, മുത്തച്ഛൻ, മുത്തശ്ശി, പൗത്രൻ, പൗത്രി ഇവരിലാരെങ്കിലും മരിച്ചാലും 3 ദിവസത്തെ അവധി മാത്രമല്ല, 3 ദിവസത്തെ ശമ്പളവും നൽകണമെന്നും അധികൃതർ അറിയിച്ചു.

കുഞ്ഞ് ജനിക്കുമ്പോൾ, പരിചരണത്തിന് മാതാപിതാക്കൾക്കു 5 ദിവസത്തെ അവധി നൽകണം. അത് ഒന്നിച്ചോ കുഞ്ഞ് ജനിച്ച ദിവസം മുതൽ 6 മാസത്തിനുള്ളിലോ നൽകിയാൽ മതി.

രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷ എഴുതുന്നതിന് 10 ദിവസം വരെ അവധി നൽകാനും മന്ത്രാലയം അനുമതി നൽകി.

2 വർഷം കാലാവധിയുള്ള വീസയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സ്വദേശികൾക്കു ദേശീയ പരിശീലന പദ്ധതികളിൽ പങ്കെടുക്കുന്നതിന് ശമ്പളത്തോടൊപ്പമുള്ള അവധി നൽകണമെന്നും സ്വകാര്യ കമ്പനികൾക്കു മന്ത്രാലയം നിർദേശം നൽകി.

ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് അവധി നൽകേണ്ടത്.

തൊഴിലാളികൾക്കു വാർഷിക അവധി നൽകാതെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിലുണ്ട്. 2 വർഷം കഴിഞ്ഞിട്ടും അവധി നൽകാതിരിക്കുന്നത് നിയമലംഘനമാണ്.

അവധിക്കു പകരം പണമെന്ന വ്യവസ്ഥ കമ്പനികളുടെ നിയമത്തിലുണ്ടെങ്കിൽ ഇതു ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

#days #paidleave #workers #case #death #spouse

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories

Entertainment News