ബഹ്റൈനിൽ ആറു മാസത്തെ തൊഴിൽ വിസക്ക് അനുമതി

ബഹ്റൈനിൽ ആറു മാസത്തെ തൊഴിൽ വിസക്ക് അനുമതി
Feb 17, 2025 07:42 PM | By Susmitha Surendran

മനാമ:  (gcc.truevisionnews.com) ബഹ്റൈനിൽ ആറുമാസത്തെ തൊഴിൽ വിസ പ്രഖ്യാപിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). നിലവിലുള്ള ഒരു വർഷത്തേയും രണ്ടു വർഷത്തെയും വിസ പെർമിറ്റുകൾക്ക് പുറമേയാണ് പുതിയ ആറു മാസക്കാലയളവിലെ വിസ.

ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികളും വാണിജ്യ മേഖലയിൽ ജോലിചെയ്യുന്നവരുമാണ് പുതിയ വിസക്ക് യോഗ്യരാവുക. വ്യവസായ പ്രവർത്തനങ്ങൾ സുഖമമാക്കാനും വിപണിയിലെ ആവശ്യങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായുമാണ് പുതിയ വിസ അനുവദിക്കാൻ എൽ.എം.ആർ.എ തീരുമാനിച്ചത്.

പുതിയ വിസ നിലവിൽ ബഹ്റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് മാത്രമുള്ളതാണെന്നും വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്‍റ് ഇതിൽ ഉൾപ്പെടില്ലെന്നും എൽ.എം.ആർ.എ അറിയിച്ചിട്ടുണ്ട്.

കുറഞ്ഞ കാലയളവിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിലൂടെ അവരുടെ തൊഴിൽ ക്ഷമത ട്രയൽ അടിസ്ഥാനത്തിൽ പരീക്ഷിക്കാനും രാജ്യത്തെ നിലവിലുള്ള തൊഴിലാളികളെ പരാമാവധി പ്രയോജനപ്പെടുത്തുക വഴി വാണിജ്യ മേഖലയിലേക്ക് പുതിയ പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറക്കാനുമാണ് പുതിയ വിസ പദ്ധതി ലക്ഷ്യമിടുന്നത്.

തൊഴിലാളികളുടെ കാര്യക്ഷമതയും തൊഴിലിന് അനുയോജ്യമാണോ എന്ന് പരിശോധിക്കാനും ബിസിനസ് മേഖലക്ക് ഇതുവഴി കഴിയും. കൂടാതെ കമ്പനികൾക്ക് വിജയ സാധ്യത വർധിപ്പിക്കാനും പ്രവർത്തന ചെവല് ചുരുക്കാനുമുള്ള സാഹചര്യവുമുണ്ടാകും.

വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് www.lmra.gov.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 17506055 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന് എൽ.എം.ആർ.എ അറിയിച്ചു. 


#Six #month #work #visa #allowed #bahrain

Next TV

Related Stories
കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

May 9, 2025 11:24 PM

കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

കുവൈത്തിലെ സാല്‍മിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം....

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

May 9, 2025 08:10 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
Top Stories










News Roundup






Entertainment News