ദുബൈ: (gcc.truevisionnews.com) കാസർകോട് കാഞ്ഞങ്ങാട് പാറപ്പള്ളി സ്വദേശി ഖദീജ ഹജ്ജുമ്മ (70) ദുബൈയിലെ ആശുപത്രിയിൽ മരിച്ചു . കഴിഞ്ഞയാഴ്ച മക്കളെ സന്ദർശിക്കാൻ നാട്ടിൽ നിന്ന് ദുബൈയിൽ എത്തിയതായിരുന്നു.
കാഞ്ഞങ്ങാട് സംയുക്ത മുസ് ലിം ജമാഅത്ത് മുൻ പ്രസിഡന്‍റാമായിരുന്ന പരേതനായ പി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയാണ്.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ല സെക്രട്ടറി പി.എച്ച്. ബഷീർ, ഷാർജയിലെ വ്യസായികളായ പി.എച്ച്. അബ്ദുൽ റഹിമാൻ, പി.എച്ച്. നാസർ, ഫാത്തിബി, റംല, സാജിദ പരേതയായ സുഹറ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ ഖബറടക്കും.
#mother #died #hospital #Dubai #visiting #her #children