യുഎഇ : (gcc.truevisionnews.com) യു എ ഇ യിലെ വെള്ളികുളങ്ങരക്കാരുടെ കൂട്ടായ്‌മയായ ഹിദായ യു എ ഇ - വെള്ളികുളങ്ങര ഗെയിംസ് വൈബ് -2025 എന്ന പേരിൽ സംഘടിപ്പിച്ച ഗെയിംസ് മത്സരങ്ങൾ ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു.
ആളുകളുടെ പങ്കാളിത്തം കൊണ്ടും മത്സരങ്ങളുടെ മികവ് കൊണ്ടും ശ്രദ്ധേയമായ സംഗമത്തിൽ ആവേശകരമായ പോരാട്ടത്തിൽ എതിരാളികളെ പരാജയപ്പെടുത്തിക്കൊണ്ടു കാസ്കോ എഫ് സി ഫുട്ബോൾ ചാമ്പ്യന്മാരും കുനിയിൽ എഫ് സി വോളിബാളിലും വടം വലിയിലും ജേതാക്കളായി.
സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള രസകരമായ ഗെയിമുകളും ഒരുക്കിയിരുന്നു. മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല മുഖ്യാഥിതി ആയിരുന്നു.
ദുബായ് കെ എം സി സി സീനിയർ വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ ഏറാമല, നേതാക്കളായ പി കെ ജമാൽ, ടി എൻ അഷറഫ്, വടകര മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി പി ജാഫർ, സി എച് സെന്റർ (ബഹ്‌റൈൻ) സെക്രട്ടറി ഫദീല മൂസ്സ ഹാജി എന്നിവർ സന്നിഹിതരായിരുന്നു.
ഹിദായ പ്രസിഡണ്ട് സിറാജ് പി കെ, സെക്രട്ടറി ജാസിർ കെ, ട്രെഷറർ മുനീർ എം എം, ഗെയിംസ് വൈബ് ജനറൽ കൺവീനർ ജലീൽ എം സി, കോ ഓർഡിനേറ്റർ ജാഫർ കെ എൻ കെ, കൺവീനർമാരായ ഷാനവാസ് എം കെ, നിസാർ വെള്ളിക്കുളങ്ങര, നബീൽ ഹസ്സൻ എം കെ, അജ്‌മൽ പി പി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
ഹിദായ ഭാരവാഹികളായ ഫാജിസ് മൂസ്സ, , ഫൈസൽ ഓ കെ, സത്താർ പി പി, ഹാഷിക്ക് പി കെ, ഇബ്രാഹിം പി എം, അൻഷാദ് എ കെ, നവാസ് ഒരിയാന, മുസ്തഫ വി കെ, ഷംസീർ സി കെ എന്നിവർ നേതൃത്വം നൽകി.
#GamesVibe2025 #Gamescompetitions #organized #HidayaUAE #Vellikulangaraassociation #famous