അബുദാബി: (gcc.truevisionnews.com) മത്സ്യബന്ധനത്തിന് അനുവദനീയമായ ദൈനംദിന പരിധി കവിഞ്ഞതിന് വിനോദ മത്സ്യത്തൊഴിലാളിക്ക് (റിക്രിയേഷനൽ ഫിഷർമാൻ) 50,000 ദിർഹം പിഴ ചുമത്തിയതായി അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി) അറിയിച്ചു.
സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്കായി അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ഏജൻസിയുടെ ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ ഏജൻസി വിനോദ ബോട്ടുകളുടെ ഉടമകളോട് ആവശ്യപ്പെട്ടു.
ഇവിടത്തെ മത്സ്യബന്ധനം ഒരു സാമ്പത്തിക പ്രവർത്തനം മാത്രമല്ല, പലരും വിനോദത്തിനായി പങ്കെടുക്കുന്ന ഒന്ന് കൂടിയാണ്. പ്രദേശത്തിന്റെ സമുദ്ര വൈവിധ്യം സംരക്ഷിക്കുന്നതിന് യുഎഇ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
മത്സ്യബന്ധനത്തിന് നിർദിഷ്ട സീസണുകൾ രാജ്യത്തുണ്ട്. അതുപോലെ തന്നെ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണങ്ങളും.
അമിത മത്സ്യ ബന്ധനം, അനഭിലഷണീയമായത്, റിപോർട്ട് ചെയ്യപ്പെടാത്തത്, നിയന്ത്രണാതീതമായത്, വിനാശകരമായ മത്സ്യബന്ധന രീതികൾ എന്നിവ അവസാനിപ്പിക്കുന്നതിനും മത്സ്യസമ്പത്ത് പുനഃസ്ഥാപിക്കുന്നതിനായി ശാസ്ത്രീയ മാനേജ്മെന്റ് പദ്ധതികൾ നടപ്പിലാക്കാൻ കൂടിയാണ് ഈ നിയമങ്ങളെന്നും വ്യക്തമാക്കി.
#EAD #fined #recreational #fisherman