മസ്കത്ത്: (gcc.truevisionnews.com) സ്വർണാരണങ്ങൾ മോഷ്ടിച്ചതിന് വീട്ടുജോലിക്കാരിയെ മസ്‌കത്ത് ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖുറിയാത്ത് വിലായത്തിലെ വീട്ടിൽ നിന്നായിരുന്നു ആഭരണങ്ങൾ മോഷ്ടിച്ചത്.
ഏഷ്യൻ വംശജയായ പ്രതിയെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
നിയമ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
#Goldjewelry #stolen #Maid #arrested #Muscat