ജു​ബൈ​ലിൽ ന​മ​സ്​​കാ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മരിച്ച അ​ൻ​സാ​റി​​ന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും

ജു​ബൈ​ലിൽ ന​മ​സ്​​കാ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മരിച്ച അ​ൻ​സാ​റി​​ന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും
Feb 26, 2025 03:25 PM | By VIPIN P V

ജു​ബൈ​ൽ: (gcc.truevisionnews.com) പ​ള്ളി​യി​ൽ ന​മ​സ്​​കാ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു​ മ​രി​ച്ച തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ത​ട്ടു​പ​റ​മ്പി​ൽ അ​ൻ​സാ​ർ ഹ​സ്സ​​ന്റെ (48) മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. നി​യ​മ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി.

മ​യ്യി​ത്ത് ന​മ​സ്കാ​രം ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടി​ന്​ ന​ട​ക്കും. സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ന് സ​മീ​പം നാ​രി​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പി​നോ​ട് ചേ​ർ​ന്നു​ള്ള പ​ള്ളി​യി​ൽ സു​ബ്ഹി ന​മ​സ്കാ​ര​ത്തി​നി​ടെ​യാ​ണ് അ​ൻ​സാ​ർ മ​രി​ച്ച​ത്.

ന​മ​സ്‌​കാ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മു​വാ​സാ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പൊ​ടു​ന്ന​നെ​യു​ള്ള അ​ൻ​സാ​റി​​ന്റെ മ​ര​ണം സു​ഹൃ​ത്തു​ക്ക​ളെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു.

അ​ൽ സു​വൈ​ദി ക​മ്പ​നി​യു​ടെ കീ​ഴി​ൽ അ​ൽ മ​ആ​ദി​ൻ ഫോ​സ്ഫേ​റ്റി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ടെ​ക്‌​നി​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫ​യ​ർ വി​ഭാ​ഗം വ​ള​ന്റി​യ​ർ ഹ​നീ​ഫ കാ​സിം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഖോ​ബാ​ർ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ ഇ​ഖ്ബാ​ൽ ആ​ന​മ​ങ്ങാ​ട്, സാ​മൂ​ഹി​ക​ പ്ര​വ​ർ​ത്ത​ക​രാ​യ സ​ലീം ആ​ല​പ്പു​ഴ, അ​ൻ​സാ​രി നാ​രി​യ, ഷാ​ജി വ​യ​നാ​ട് എ​ന്നി​വ​ർ സ​ഹാ​യി​ക​ളാ​യി​രു​ന്നു.

#deadbody #Ansar #who #died #collapsing #during #Namaz #jubail #brought #home #today

Next TV

Related Stories
സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Apr 19, 2025 03:20 PM

സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

മരണാനന്തര നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ് അല്ലൂർ നേതൃത്വം...

Read More >>
 യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

Apr 19, 2025 12:03 PM

യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്....

Read More >>
മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

Apr 19, 2025 11:11 AM

മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

പൊലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി...

Read More >>
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
Top Stories










News Roundup