---
title: "കടൽ തിരമാലകളിൽ അകപ്പെട്ടു, ബഹ്റൈനിൽ എട്ട് വയസ്സുകാരനെ രക്ഷപ്പെടുത്തി  കോസ്റ്റ് ​ഗാർഡുകൾ"
english_title: "#Coast #guards #rescued #child #who #caught #strong #sea #waves #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/273116/coast-guards-rescued-child-who-caught-strong-sea-waves-bahrain"
published_at: "2025-02-26T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf014404722_drowed.jpg"
keywords: []
---

# കടൽ തിരമാലകളിൽ അകപ്പെട്ടു, ബഹ്റൈനിൽ എട്ട് വയസ്സുകാരനെ രക്ഷപ്പെടുത്തി  കോസ്റ്റ് ​ഗാർഡുകൾ

> **Lead Summary:** **മനാമ: ** ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ​ഗാർഡുകൾ രക്ഷപ്പെടുത്തി. മാൽക്കിയ ബീച്ചിലെ കടലിൽ അകപ്പെട്ടുപോയ എട്ട് വയസ്സുള്ള കുട്ടിയെയാണ് കോസ്റ്റ് ​ഗാർഡുകൾ ചേർന്ന് അതി സാഹസികമായി രക്ഷപ്പെടുത്തിയത്.

## Article Content

**മനാമ: ** ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ​ഗാർഡുകൾ രക്ഷപ്പെടുത്തി. മാൽക്കിയ ബീച്ചിലെ കടലിൽ അകപ്പെട്ടുപോയ എട്ട് വയസ്സുള്ള കുട്ടിയെയാണ് കോസ്റ്റ് ​ഗാർഡുകൾ ചേർന്ന് അതി സാഹസികമായി രക്ഷപ്പെടുത്തിയത്.

സംഭവം നടന്നയുടൻ തന്നെ പെട്രോളിങ് യൂനിറ്റുകളെ വിന്യസിച്ചിരുന്നു. കാര്യക്ഷമമായി നടത്തിയ തിരച്ചിലിൽ ജീവനോടെ തന്നെ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിന് ശേഷം കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കടൽത്തീരങ്ങളിൽ പോകുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നീന്തുമ്പോൾ സുരക്ഷ മാർ​ഗനിർദേശങ്ങൾ പാലിക്കണമെന്നും കോസ്റ്റ് ​ഗാർഡ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/273116/coast-guards-rescued-child-who-caught-strong-sea-waves-bahrain)