ദുബായ്: (gcc.truevisionnews.com) ദുബായിൽ ഇന്ത്യൻ ബാലൻ ഇ-സ്കൂട്ടർ അപകടത്തിൽ മരിച്ചു. അൽ നഹ്ദ സുലേഖ ആശുപത്രിക്ക് അടുത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
ഗുരുതര പരുക്കേറ്റ വിദ്യാർഥിയും മികച്ച ബാഡ്മിന്റൻ കളിക്കാരനുമായ 15 കാരൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇന്ന് വൈകിട്ട് അസർ നമസ്കാരത്തിന് ശേഷം ഖിസൈസ് കബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
#year #old #dies #escooter #accident #Dubai