വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുൻപേ പ്രവാസി മലയാളി മരിച്ചു

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുൻപേ പ്രവാസി മലയാളി മരിച്ചു
May 15, 2025 09:47 PM | By VIPIN P V

അൽഹസ: (gcc.truevisionnews.com) സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട പ്രവാസി മലയാളി മരിച്ചു. ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനും മലപ്പുറം വണ്ടൂർ കാപ്പിൽ സ്വദേശിയുമായ ആനപ്പട്ടത്ത് എ.പി. അഷ്റഫ് (58) ആണ് മരിച്ചത്.

രോഗബാധിതനായതിനാൽ തുടർ ചികിത്സക്കായി നാട്ടിലേക്ക് വരികയായിരുന്നു അദ്ദേഹം. വിമാനത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ഗോവയിലെ മോപ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പൈലറ്റ് മുൻകൂട്ടി വിവരം നൽകിയതനുസരിച്ച് തയ്യാറായിരുന്ന ആരോഗ്യ പ്രവർത്തകർ ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

35 വർഷത്തിലേറെയായി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ പ്രവാസിയായിരുന്ന അഷ്റഫ് സനായ്യയിൽ അലുമിനിയം വർക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന മകളുടെ ഭർത്താവ് ഫസൽ ആശുപത്രിയിലുണ്ട്. പരേതനായ മുഹമ്മദ് കുട്ടി, ഖദീജ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: റഫീഖ, മക്കൾ: ഹസ്‌ല, ഹസ്ന, ജുനൈദ്.  

Expatriate Malayali dies after falling ill during flight before reaching home

Next TV

Related Stories
യുഎഇയിൽ വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താന്‍ ശ്രമം; ഒരാൾ പിടിയിൽ

May 15, 2025 04:34 PM

യുഎഇയിൽ വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താന്‍ ശ്രമം; ഒരാൾ പിടിയിൽ

വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താന്‍...

Read More >>
 കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ഗാര്‍ഹിക തൊഴിലാളി തൂങ്ങിമരിച്ചനിലയിൽ

May 15, 2025 03:36 PM

കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ഗാര്‍ഹിക തൊഴിലാളി തൂങ്ങിമരിച്ചനിലയിൽ

കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ഗാര്‍ഹിക തൊഴിലാളി...

Read More >>
ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

May 15, 2025 02:19 PM

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ...

Read More >>
Top Stories










News Roundup