ദുബായ്: (gcc.truevisionnews.com)ഗ്ലോബല്‍ വില്ലേജിന്റെ 29-ാം സീസൺ അവസാന വാരത്തിലേക്ക്. ഷോപ്പിങ് പ്രേമികള്‍ക്കായി അവസാന വാരത്തിൽ വന്‍ ഇളവുകൾ.ഈ ഞായറാഴ്ചയോടെ സീസണ്‍ അവസാനിക്കും. അതിനാൽ വിവിധ പവലിയനുകളിലെ വ്യാപാരികള്‍ 70% വരെ വിലക്കിഴിവ് നല്‍കിക്കൊണ്ട് സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ പ്രഖ്യാപിച്ചു. വേനലവധിക്ക് കുറഞ്ഞ തുകയിൽ സാധനങ്ങൾക്ക് വാങ്ങിച്ച് നാട്ടിലേക്ക് പോകാമെന്ന് വ്യാപാരികൾ പറയുന്നു.
ഇന്ത്യ, തുര്‍ക്കി, പാക്കിസ്ഥാന്‍, യുഎഇ എന്നിവിടങ്ങളിലെ പവലിയനുകളില്‍ എല്ലാം വന്‍ ഇളവുകളാണ്. ഇന്ത്യന്‍ പവലിയനില്‍ നിന്നും മൂന്ന് ജോടി ചെരിപ്പുകൾ 100 ദിര്‍ഹത്തിന് ലഭ്യമാണ്. ഇതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ഒരു ജോടിക്ക് 80 ദിര്‍ഹമായിരുന്നു വില. നേരത്തെ 1500 ദിര്‍ഹമെങ്കിലും ചെലവാകുമായിരുന്ന സാധനങ്ങൾക്ക് 550 ദിര്‍ഹം മാത്രമാണ് മായി നൽകേണ്ടി വന്നതെന്ന് ഉപയോക്താക്കൾ പറയുന്നു.
തുര്‍ക്കിഷ് പവലിയനിലെ 200 ദിര്‍ഹം നൽകേണ്ടിയിരുന്ന കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾക്ക് വെറും 50 ദിര്‍ഹമാണ് ഇപ്പോൾ ഈടാക്കുന്നത്. അതുപോലെ 300 ദിര്‍ഹം വരെ വിലയുണ്ടായിരുന്ന ജാക്കറ്റുകൾ ഇപ്പോള്‍ 150 ദിര്‍ഹത്തിന് നല്‍കുന്നു. ബെല്‍റ്റുകള്‍ ഇപ്പോള്‍ മൂന്ന് എണ്ണം 100 ദിര്‍ഹത്തിന്. മുൻപ് ഓരോന്നിനും 60 ദിര്‍ഹമായിരുന്നു വില.
യുഎഇ പവലിയനില്‍ ജലാബിയ, അബായകള്‍ വെറും 50 ദിര്‍ഹത്തിന് ലഭ്യമാണ്. വില കുറഞ്ഞതോടെ ആഗോള സംസ്കാരത്തിന്റെയും ഷോപ്പിങ്ങിന്റെയും ഭക്ഷണ വൈവിധ്യത്തിന്റെയും ഗ്രാമത്തിലേക്ക് ഉപയോക്താക്കൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
Global Village Season 29 Big discounts final week