ഫുജൈറ: (gcc.truevisionnews.com) ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ സര്‍വിസുകള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വിസ്. ഇതോടെ ഇൻഡിഗോയുടെ 41ാം അന്താരാഷ്ട്ര ഗതാഗത കേന്ദ്രമായി ഫുജൈറ വിമാനത്താവളം മാറി.
ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച രാവിലെ 9.30ന് മുംബൈയില്‍നിന്നു ഫുജൈറയില്‍ എത്തിയ വിമാനം വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. വിമാനത്താവളത്തില്‍ എത്തിയ ആദ്യ യാത്രക്കാരെ ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അല്‍ സലാമി, എയർപോർട്ട് ഡയറക്ടർ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി തുടങ്ങിയവര്‍ ഊഷ്മള വരവേൽപ്പ് നല്‍കിയാണ് സ്വീകരിച്ചത്.
10.30ന് യാത്രക്കാരുമായി മുംബൈയിലേക്ക് വിമാനം തിരിച്ച് പറന്നു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാര്‍ ശിവന്‍, ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അല്‍ സലാമി, എയർപോർട്ട് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി, ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍ മേധാവി വിനയ് മല്‍ഹോത്ര, ഡെപ്യൂട്ടി എയർപോർട്ട് മാനേജർ ഇബ്രാഹീം അല ഖല്ലാഫ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
IndiGo service starts from Fujairah initially Kannur and Mumbai