Feb 28, 2025 11:56 AM

ദുബായ്: (gcc.truevisionnews.com) റമസാനിലെ വെള്ളിയാഴ്ചകളിൽ ദുബായിലെ സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിന് അനുമതി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

എന്നാൽ, വെള്ളിയാഴ്ചകളിൽ പരീക്ഷയുണ്ടെങ്കിൽ സ്കൂളിൽ നേരിട്ടെത്തണം. നേരത്തേ യുഎഇയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കു സമാന അനുമതി നൽകിയിരുന്നു. അതേസമയം, ഇന്ത്യൻ സിലബസ് സ്കൂളുകളിൽ വാർഷിക പരീക്ഷ നടക്കുന്നതിനാൽ വെള്ളിയാഴ്ചകളിലും കുട്ടികൾക്ക് സ്കൂളിൽ എത്തേണ്ടിവരും.

റമസാനിൽ യുഎഇയിലെ സ്കൂളുകളുടെ പ്രവൃത്തിസമയം സാധാരണ ദിവസങ്ങളിൽ രാവിലെ 9 മുതൽ 12.30 വരെയും വെള്ളിയാഴ്ചകളിൽ 11 വരെയുമാണ്.



#Ramadan #Privateschools #allowed #onlineclasses #change #workinghours

Next TV

Top Stories










Entertainment News