Feb 28, 2025 08:08 PM

ദോഹ: (gcc.truevisionnews.com) ഖത്തറിൽ മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോൾ നിരക്കിൽ നേരിയ വർധന. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പുതുക്കിയ നിരക്ക് പ്രകാരം മാർച്ച് 1 മുതൽ പ്രീമിയം പെട്രോൾ ലിറ്ററിന് 2.05 റിയാൽ ആയിരിക്കും നിരക്ക്.

ഫെബ്രുവരിയിൽ 2 റിയാൽ ആയിരുന്നു നിരക്ക്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് ഫെബ്രുവരിയിലെ നിരക്കായ 2.10 റിയാലും ഡീസലിന് 2.05 റിയാലും തുടരും.

ഖത്തർ എനർജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. രാജ്യാന്തര എണ്ണ വിപണി അനുസരിച്ച് 2017 സെപ്റ്റംബർ മുതലാണ് എല്ലാ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയത്.



#Fuel #prices #Qatar #announced #Premium #petrolprice #hike #tomorrow

Next TV

Top Stories