ദുബായ്: (gcc.truevisionnews.com) ജുമൈറ ഏരിയയിലെ വൈൽഡ് വാദി വാട്ടർപാർക്കിൽ തീപിടിത്തം. പരുക്കോ ആളപായമോ ഇല്ല.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ദുബായ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ചെറിയ രീതിയിലുള്ള അഗ്നിബാധയാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് തീപിടിത്തത്തിന് കാരണം. സിവിൽ ഡിഫൻസ് എത്തി വാട്ടർ പാർക്കിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
30 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
#Fire #Jumeirah #WaterPark #casualty