വീട്ടുകാർ പുറത്തുപോയത് മനസ്സിലാക്കി; സൗദിയിൽ മലയാളി കുടുംബത്തിന്‍റെ വീട്ടിൽ മോഷണം, സ്വർണാഭരണങ്ങൾ കവർന്നു

വീട്ടുകാർ പുറത്തുപോയത് മനസ്സിലാക്കി; സൗദിയിൽ മലയാളി കുടുംബത്തിന്‍റെ വീട്ടിൽ മോഷണം, സ്വർണാഭരണങ്ങൾ കവർന്നു
Mar 3, 2025 07:33 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ യാംബു റോയൽ കമീഷനിൽ മലയാളി കുടുംബം താമസിക്കുന്ന വില്ലയിൽ മോഷണം. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍റെ റോയൽ കമീഷൻ ക്യാമ്പ് ഫൈവിലെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കവർച്ച നടന്നത്.

വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച നടത്തിയത്. ഷംസുദ്ദീനും കുടുംബവും ഷോപ്പിങ്ങിനും മറ്റാവശ്യങ്ങൾക്കും വേണ്ടി പുറത്തുപോയത് മനസിലാക്കിയാണ് കള്ളന്മാർ അകത്ത് കയറിയതെന്ന് മനസിലാവുന്നു.

വീടിന്‍റെ വാതിലിന്‍റെ താഴ് മറ്റൊരു താക്കോൽ ഉപയോഗിച്ച് വിദഗ്ദമായി തുറന്നാണ് തസ്കരന്മാർ അകത്ത് കയറിയതെന്ന നിഗമനത്തിലാണ്. സംഭവം അറിഞ്ഞയുടനെ ഷംസുദ്ദീൻ പൊലീസിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പൊലീസും ഫിംഗർ പ്രിൻറ് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പരിശോധനകൾ പൂർത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വേളയിൽ നടന്ന മോഷണം പ്രദേശത്തെ വില്ലകളിലും ഫ്ലാറ്റുകളിലുമുള്ള താമസക്കാർക്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

#Family #members #found #gone #out #Malayali #family #house #robbed #goldornaments #stolen #SaudiArabia

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories