മസ്‌കത്ത് : (gcc.truevisionnews.com) മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ നാല് ദിവസം മുമ്പ് കടലില്‍ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി.
സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്നുവന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്.
ബന്ധപ്പെട്ട അധികൃതരുടെ പൗരന്‍മാരുടെയും സഹകരണത്തോടെയായിരുന്നു തിരച്ചില്‍ നടന്നുവന്നത്. കടല്‍ തീരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വെള്ളക്കെട്ടുകള്‍, അരുവികള്‍ തുടങ്ങിയ ഇടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം ആവശ്യപ്പെട്ടു.
സുരുക്ഷാ മുന്നറിയിപ്പുകള്‍ തുടരുമ്പോഴും മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
#Body #teenager #who #went #missing #sea #four #days #ago #found