Mar 5, 2025 11:42 AM

ദുബൈ: (gcc.truevisionnews.com) യുഎഇയിൽ ഇന്ന് മേ​ഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ പകൽ സമയത്ത് നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്.

അൽ സില, അൽ വുഹൈദ, അൽ ദഫ്ര പ്രദേശങ്ങളിൽ ഇന്ന് രാവിലെ മഴ ലഭിച്ചിട്ടുണ്ട്. ഇന്ന് യുഎഇയിലെ മിക്ക ഭാ​ഗങ്ങളിലും മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗത്തിൽ വീശുന്ന കാറ്റുണ്ടാകുമെന്നും പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ കലരാൻ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

തീരദേശ മേഖലകളിലെ ഏറ്റവും കൂടിയ താപനില 27 മുതൽ 30 ഡി​ഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറഞ്ഞ താപനില 14 മുതൽ 19 ​ഡി​ഗ്രി സെൽഷ്യസ് വരെയുമായിരിക്കും. അറേബ്യൻ ​ഗൾഫ് കടൽ പ്രക്ഷുബ്ദമാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


#Light #rain #possible #UAE #today #Warning #cloudy #weather

Next TV

Top Stories