Mar 6, 2025 09:38 PM

(gcc.truevisionnews.com) യുഎഇയിൽ ഈ വാരാന്ത്യം മുതൽ താപനിലയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയും മറ്റന്നാളും രാജ്യമാകെ താപനില ഉയരുമെന്നാണ് പ്രവചനം.

തിങ്കളാഴ്ചയോടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ താപനില കുറയും. ഇവിടെ ഞായർ, തിങ്കൾ ദിവസങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേ​ഗം മണിക്കൂറിൽ 35 കിലോമീറ്റർ വരെയാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതിനിടെ, റമദാനിൽ റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയിൻ ആരംഭിച്ച് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. തൊഴിലാളികൾ, ടാക്സി-ഹെവി വെഹിക്കിൾ ഡ്രൈവർമാർ, സൈക്ലിസ്റ്റുകൾ, ഇ-സ്കൂട്ടർ ഉപയോക്താക്കൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ബോധവൽക്കരണ കാമ്പെയിൻ തുടങ്ങിയത്.

ആഭ്യന്തര മന്ത്രാലയ, ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് & ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ്, എന്നിവയുമായി സഹകരിച്ചാണ് പരിപാടി. പരിശുദ്ധ മാസത്തിൽ ഗതാഗത സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് നടപടി.‌ വിവിധ കമ്പനികളുമായി ചേർന്ന് ഭക്ഷണ വിതരണത്തിനും ആർടിഎ തുടക്കമിട്ടിട്ടുണ്ട്.

#Temperatures #change #UAE #weekend #Chance #rain #western #coastalareas

Next TV

Top Stories










Entertainment News