വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുമായി മുങ്ങിയ മോഷ്ടാവിനെ വലയിലാക്കി കുവൈത്ത് പൊലീസ്

വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുമായി മുങ്ങിയ മോഷ്ടാവിനെ വലയിലാക്കി കുവൈത്ത് പൊലീസ്
Mar 8, 2025 08:03 PM | By VIPIN P V

കുവൈത്ത്‌ സിറ്റി: (gcc.truevisionnews.com) വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷുവൈഖ് അഡ്മിനിസ്ട്രേറ്റീവ് മേഖലയിലെ ഷോപ്പിങ് മാളിലെ പാർക്കിങ്ങിൽ വച്ചാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ കാർ കവർന്നത്.

കുവൈത്ത് സ്വദേശിനിയായ ഡോക്ടർ ഉടൻ തന്നെ ഷാമിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട കാർ സമീപത്തെ പള്ളിയുടെ പാർക്കിങ്ങിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതിയിൽ നിന്ന് കാറിന്റെ താക്കോലും അന്വേഷണ സംഘം കണ്ടെടുത്തു. പരാതി ലഭിച്ചപ്പോൾ തന്നെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. പാർക്കിങ് സ്ഥലത്ത് പ്രതി വന്ന് കാർ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

തുടർന്ന്, പ്രതിയെ മനസ്സിലായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി പൊലീസ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം ഇയാളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

#Kuwait #police #nab #thief #who #threatened #femaledoctor #drove #car

Next TV

Related Stories
കുവൈത്തിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

Apr 24, 2025 02:18 PM

കുവൈത്തിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

ഓഫീസർ തന്‍റെ വാഹനത്തിലേക്ക് പോകുമ്പോൾ പെട്ടെന്ന് നായ്ക്കൾ കൂട്ടമായി അദ്ദേഹത്തെ...

Read More >>
പ്രവാസി മലയാളി ദുബൈയിൽ മരിച്ചു

Apr 24, 2025 07:47 AM

പ്രവാസി മലയാളി ദുബൈയിൽ മരിച്ചു

ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്‍റെയും, യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും...

Read More >>
ഖത്തറിൽ തൊഴിൽ തട്ടിപ്പിനിരയായി; എംബസിയിൽ അഭയം തേടി ഇന്ത്യൻ വനിതകൾ, ഒടുവിൽ നാട്ടിലേക്ക്

Apr 23, 2025 10:18 PM

ഖത്തറിൽ തൊഴിൽ തട്ടിപ്പിനിരയായി; എംബസിയിൽ അഭയം തേടി ഇന്ത്യൻ വനിതകൾ, ഒടുവിൽ നാട്ടിലേക്ക്

ഖത്തറിലെ ഇന്ത്യൻ എംബസി സമൂഹമാധ്യമത്തിലൂടെയാണ് ഈ വിവരം...

Read More >>
കുവൈത്തിൽ തെരുവുനായ ആക്രമണം; സൈനിക ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

Apr 23, 2025 10:03 PM

കുവൈത്തിൽ തെരുവുനായ ആക്രമണം; സൈനിക ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

പെട്ടെന്ന് നായ്ക്കൾ അദ്ദേഹത്തെ ആക്രമിക്കുകയും ഗുരുതരമായി...

Read More >>
സൗദി ജുബൈലിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പേർ മരിച്ചു

Apr 23, 2025 09:25 PM

സൗദി ജുബൈലിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പേർ മരിച്ചു

പരിക്കേറ്റവരിൽ നാലു പേർ ഇന്ത്യക്കാരാണ്. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രിയിൽ...

Read More >>
മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

Apr 23, 2025 07:49 PM

മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

അസുഖ ബാധിതയായി മക്കയിലെ സൗദി നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...

Read More >>
Top Stories










News Roundup






Entertainment News