Featured

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, വാഹനമോടിക്കുമ്പോൽ ജാ​ഗ്രത വേണം

News |
Mar 18, 2025 12:05 PM

ദുബൈ: (gcc.truevisionnews.com)  യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം.

കാഴ്ചകൾക്ക് മങ്ങലേൽക്കുമെന്നതിനാൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്. അൽ ഐൻ- അബുദാബി റോഡ്, ശൈഖ് മക്തൂം ബിൻ റാഷിദ് റോഡ്, അബുദാബി - ദുബൈ ഹൈവേ, അൽ ഖാതിം, അർജാൻ, അബുദാബിയിലെ അൽ തവീല എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്.

ഇതുകൂടാതെ, അൽ ഐനിലെ ശൈഹാൻ, ജബേൽ അലി, അൽ മിനാദ്, ദുബൈയിലെ അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ട് എന്നിവിടങ്ങളിൽ ദൃശ്യപരത വളരെ കുറവാണെന്നും യാത്രക്കാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽമഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനമോടിക്കുമ്പോൾ വേ​ഗത നിയന്ത്രിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


#Heavy #fog #UAE #caution #required #driving

Next TV

Top Stories










News Roundup