സലാല: ( gccnews.in ) ഒമാനിലെ സലാലയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവിലയാണ് മരിച്ചത്. 30 വയസ്സായിരുന്നു. സാദ ഓവർ ബ്രിഡ്ജിൽ ഇന്നലെ വൈകിട്ട് ആറരയോടെ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഉടനെ സുൽത്താൻ ഖബൂസ് അശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
#Malayali #youth #dies #car #accident #Oman