ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 6.30ന്.
ഒമാനിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി 31 ന് തിങ്കളാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ എന്ന് ഒമാൻ മതകാര്യ വകുപ്പ് പ്രഖ്യാപിച്ചു.
#Eid #tomorrow #all #Gulf #countries #except #Oman